ഇന്റര്‍നെറ്റ്: കൈപ്പിടിയിലാക്കാം ഒട്ടിപ്പിടിക്കാതെ.

Placeholder Imageആദര്‍ശ് മാത്യുവിനെയും കൂട്ടിക്കൊï് അവന്റെ മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നത് കഴിഞ്ഞയാഴ്ചയാണ്.
കേരളത്തിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജില്‍ രïാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. പക്ഷേ ഇപ്പോഴത്തെ പ്രശ്‌നം വീഡിയോ ഗെയിമാണ്. രാത്രി പന്ത്രïര കഴിയുവോളം  ലാപ് ടോപ്പിനുമുന്നില്‍ വീഡിയോ ഗെയിമും കളിച്ചിരിക്കും.ഫസ്റ്റ് ഇയറിലെ പല പേപ്പറുകളും സപ്ലിമെന്ററിയാണ്. ക്ലാസില്‍ ശ്രദ്ധ തീരെ കുറവ്. രാവിലെ എഴുന്നേറ്റാല്‍ ധൃതിയില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ബ്രേക്ക് ഫാസ്റ്റും കഴിച്ച് നേരെ കോളേജിലേക്ക് ആദര്‍ശിന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. രïുപേരും ഉദ്യോഗസ്ഥരാണ്. കുഞ്ഞിലെ കൊച്ചു കരയുമ്പോള്‍ ടി.വിയില്‍ കാര്‍ട്ടൂണ്‍ വച്ചുകൊടുക്കുമായിരുന്നു. ഒപ്പം കൈയില്‍ ഒരു പാക്കറ്റ് ബിസ്‌കറ്റും. സ്‌കൂള്‍ വിട്ടുവന്നാലും മാതാപിതാക്കളെത്താന്‍ വൈകുന്നതിനാല്‍ അതുവരെ ടി.വി.യുടെ മുമ്പിലായിരിക്കും. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ടി.വിക്കൊപ്പം ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയായും.
മൊബൈല്‍ ഗെയിമുകളും അവന്റെ ലോകത്തേക്ക് കടന്നുവന്നു. കൂട്ടുകാര്‍ കുറഞ്ഞു. മുന്‍പൊക്കെ വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ സമീപത്തെ ഗ്രൗïില്‍ പോകുമായിരുന്നു. മൊബൈലിനോടുള്ള ചങ്ങാത്തം ഏറിയതോടെ മുറിക്കുള്ളില്‍ അടച്ചിരുന്ന് യൂട്യൂബും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ഗെയിമുകളുമെല്ലാമായി സ്വന്തം ലോകം ഒരുക്കി ആദര്‍ശ്. അവിടെ കുടുംബാംഗങ്ങള്‍പോലും അന്യരായി. വീട്ടിലെ സംസാരംപോലും കുറഞ്ഞു. ഭക്ഷണം പോലും അമ്മമുറിയിലേക്കെത്തിച്ചതോടെ മൊബൈല്‍ സ്‌ക്രീനില്‍ കണ്ണും നട്ടായി ഭക്ഷണം കഴിക്കുന്നതുപോലും. ഇതിനിടയിലാണ് സംസാരവും ഇന്റര്‍നെറ്റും സൗജന്യമായിക്കൊï് സ്‌പെഷ്യല്‍ ഓഫറുമായി “ജിയോ’ രംഗത്തുവന്നത്. അതുവരെ അത്യാവശ്യത്തിന് ഒരു മാസത്തേക്ക് 19ബി ഡേറ്റ ഉപയോഗിച്ചുകൊïിരുന്ന ആദര്‍ശിന് അണ്‍ലിമിറ്റഡ് ഡേറ്റാ യൂസേജ് ഇന്റര്‍നെറ്റിന്റെ പുതിയ വാതിലുകള്‍ തുറന്നുകൊടുത്തു.
അതോടെ ജിയോ ടി.വിയും ജിയോ സിനിമയും ജിയോ മാഗസിനും ജിയോ ന്യൂസുമെല്ലാം കാഴ്ചകളിലേക്ക് ആദര്‍ശിനെ അടുപ്പിച്ചപ്പോള്‍ മുഴുവന്‍ സമയവും കുമ്പിട്ട തലയുമായി ഫോണിനുമുന്‍പിലായി. പ്രമുഖ ചാനലുകളെല്ലാം ഫോണില്‍ ലഭ്യമായതോടെ സ്വീകരണമുറിയിലെ ടി.വികാണല്‍ കുറഞ്ഞു. പകരം എല്ലാറ്റിനും മൊബൈലായി.
രാവിലെ എഴുന്നേറ്റാല്‍ പ്രാര്‍ത്ഥിക്കുന്നതിനും മുമ്പ് ആദ്യം നോക്കുന്നത് സ്മാര്‍ട്ട് ഫോണിലേക്കാണ്. തലേന്ന് അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് എത്ര ലൈക്കും കമന്റും കിട്ടിയെന്ന് ഫെയ്‌സ്ബുക്കില്‍ നോട്ടം. ടോയ്‌ലെറ്റില്‍ പോകുന്നതും ഫോണുമായാണ്  . വാട്‌സ്ആപ്പിലെ മെസേജുകള്‍ തിരയലാണ് അടുത്ത ജോലി. കോളേജിലെത്തിയാലും ക്ലാസിനിടയില്‍പോലും മറച്ചുവച്ച് ഫോണിലാണ് കണ്ണ്. വൈകുന്നേരം വീട്ടിലെത്തിയാല്‍ രാത്രി വൈകുവോളം ഗെയിമുകളുമായി മൊബൈലിലും ലാപ്‌ടോപ്പിലും തന്നെ ജീവിതം.
ഇപ്പോള്‍ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ്- സോഷ്യല്‍മീഡിയ- ഗെയിം അഡിക്ട്.
മദ്യപാനവും മയക്കുമരുന്നുപോലെ തന്നെ നിയന്ത്രിക്കേïതാണ്. ഇന്റര്‍നെറ്റ് അഡിക്ഷനും ഇന്ന് ഏതു വിവരവും ഇന്റര്‍നെറ്റില്‍ ലഭ്യമാകും. എന്നാല്‍ ആ വിവരങ്ങളിലെ ആധികാരിത ഒരിക്കലും ഉറപ്പുപറയാനാവില്ല.
‘വിക്കി പീഡിയ’ പോലെ വിവിധ കാര്യങ്ങളെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സ്രോതസ്സിലെ വിവരങ്ങള്‍ പോലും കൂട്ടിച്ചേര്‍ക്കപ്പെടാനുള്ള സാധ്യത വിക്കിപീഡിയായില്‍ ഉള്‍പ്പെടെ ഉï്. ന്യൂസ് പോര്‍ട്ടലുകളെന്ന് അവകാശപ്പെട്ട് വാര്‍ത്ത നല്‍കുന്ന പല സേവന ദാതാക്കള്‍ക്കും ആധികാരികതയില്ല. പത്രന്യൂസ് പോര്‍ട്ടലുകളെന്ന് -അവകാശപ്പെട്ട് വാര്‍ത്ത നല്‍കുന്ന പല സേവനദാതാക്കള്‍ക്കും ആധികാരികതയില്ല. പത്രങ്ങളും ചാനലുകളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ബ്രോഡ് കാസ്റ്റിംഗ് മിനിസ്ട്രീയുടെയും നിയന്ത്രണത്തിലും നിരീക്ഷണത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ ചില വെബ്‌പോര്‍ട്ടലുകള്‍ യാതൊരുവിധ അംഗീകാരവുമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്.
ഏതു കാര്യത്തിലും സംശയനിവര്‍ത്തിവരുത്താന്‍ ഗൂഗിളിനെ ആശ്രയിക്കുന്നവരുï്. ഒരു കാര്യം മനസ്സിലാക്കുക. പല വെബ്‌സൈറ്റുകളിലെയും മറ്റും സമാനവിഷയത്തിലുള്ള വിവരങ്ങള്‍ കാണിച്ചുതരുകയാണ്. ഗൂഗിള്‍ ചെയ്യുന്നത്. ഇവയെല്ലാം ആധികാരികമാകണമെന്നില്ല. അതിനാല്‍ വെബ്‌സൈറ്റിന്റെ കൂടി ആധികാരികത പരിശോധിച്ചശേഷമാവണം വിവരങ്ങള്‍ സ്വീകരിക്കാന്‍.
മൊബൈല്‍ ഗെയിമുകള്‍ കളിക്കാനായി കുട്ടികളുടെ കൈകളിലേക്ക് പല മാതാപിതാക്കളും ഫോണുകള്‍ കൊടുക്കാറുï്. ഇത് ഗെയിം അഡിക്ഷനിലേക്കും മറ്റും നയിക്കുമെന്ന് മനസ്സിലാക്കുക. ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, അലസത, മടി എന്നിവയ്ക്ക ഗെയിം അഡിക്ഷന്‍ കാരണമാകും. ഒപ്പം കുട്ടികളെ വഴിതെറ്റിക്കുന്ന വെബ്‌സൈറ്റുകളിലേക്കും യൂട്യൂബിലെ അശ്ലീലപ്രദര്‍ശനങ്ങളിലേക്കുമെല്ലാം കുട്ടികള്‍ ചെന്നു വീഴാന്‍ നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം വഴിതെളിയിക്കുന്നു. അതിനാല്‍ മാതാപിതാക്കളുടെ നിരീക്ഷണത്തിലാവണം കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേïത്.
അടുത്ത കാലത്ത് ഇന്ത്യയില്‍ ഒട്ടേറെ കുട്ടികളെ മരണത്തിലേക്ക് നയിച്ച ‘ബ്ലൂവെയില്‍’ പോലുള്ള ഗെയിമുകളെക്കുറിച്ച് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കാം.
എത്ര തിരക്കുകള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇഫക്ടീവായി സമയം ചെലവഴിച്ചാല്‍ കുട്ടികള്‍ കൂട്ടുതേടി മറ്റു വഴികള്‍ തിരയില്ല. വായന വര്‍ധിപ്പിക്കുകയാണ് ഇന്റര്‍നെറ്റ് അഡിക്ഷന്‍ കുറയ്ക്കാനുള്ള മറ്റൊരു വഴി. നല്ല പ്രചോദനാത്മക, ജീവചരിത്ര, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നത് മനസിന് ഉണര്‍വേകും. അതേ സമയം വാട്ട്‌സ്ആപ്പ്, ഫെയ്‌സ് ബൂക്ക് എന്നിവയില്‍ വരുന്നഫോര്‍വേഡഡ്  മെസേജുകളില്‍ മാത്രമായി വായനയെ ഒതുക്കിയാല്‍ നിങ്ങളറിയാതെ തെറ്റായ വിവരങ്ങളുടെതും അനാവശ്യവും നിങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്തതുമായ വിവരങ്ങളുടെ ചെറിയ ലോകത്താകും ജീവിക്കുക. കാരണം, വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെന്ന പേരില്‍ സോഷ്യല്‍മീഡിയായിലൂടെ പരക്കുന്ന വിവരങ്ങളും ആധികാരികമല്ലെന്നു മാത്രമല്ല ആളുകളെ വഴിതെറ്റിക്കുന്നതുമാണ്. അതിനാല്‍, ആധികാരികത ഉറപ്പുവരുത്തുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ സ്വീകരിക്കുക.
ചാറ്റിംഗും മറ്റും വെറുതെ സമയം കളയുന്നതാണെന്ന് മനസ്സിലാക്കി നിയന്ത്രിക്കുക. അതേസമയം ഇന്റര്‍നെറ്റിലെ പോസിറ്റീവായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക. ഏതെങ്കിലും പഠനവിഷയത്തേക്കുറിച്ച് കൂടുതലറിയാന്‍ , ലളിതമായി മനസ്സിലാക്കാന്‍ ആധികാരികമായി യൂട്യൂബ് ചാനലുകള്‍ കാണാവുന്നതാണ്. കഋഘഠട, ഠഛഋഎഘ, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷകള്‍, സിവില്‍ സര്‍വ്വീസ് തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട്  കോച്ചിംങ് നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകളിലുï്. ഇവ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് പഠനം എളുപ്പമാക്കും.
മൊബൈല്‍ ആപ്പുകള്‍ അനവധിയുള്ളതിനാല്‍ അവ എത്ര പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുï്. മുമ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ അഭിപ്രായങ്ങള്‍ എന്നിവ പരിശോധിച്ചശേഷം വേണം ഡൗണ്‍ലോഡ് ചെയ്യാന്‍  ഉദാഹരണത്തിന്, ബൈജൂസ് ആപ്പ് പോലുള്ളവ  വിദ്യാഭ്യാസ രംഗത്ത് വളരെ പോപ്പുലറാണിന്ന്.
ഓണ്‍ലൈന്‍ വഴിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, വെബ്ബിനാറുകള്‍ (ഓണ്‍ലൈനലൂടെയുള്ള സെമിനാര്‍) തുടങ്ങി ഓണ്‍ലൈന്‍ ട്യൂഷന്‍ വരെ ഇന്ന് പഠനം എളുപ്പമാക്കുന്നു. വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൈപ്പ്, വാട്ട്‌സ്ആപ്പ് വീഡിയോകോള്‍ മുതലയാവ വഴിയായി ട്യൂഷനെടുക്കുന്ന ഒട്ടേറെ അധ്യാപകര്‍ ഇന്ന് കേരളത്തിലുï്. തിരിച്ചും വിദഗ്ദ്ധരുടെ ക്ലാസുകള്‍ ഇന്ന് ഇത്തരം മാധ്യമങ്ങളിലൂടെ ലഭ്യമാണ്.
ബാങ്കിംഗ്, ഇ-കൊമേഴ്‌സ് മുതല്‍ ഹോട്ടല്‍ ബുക്കിംഗിനും ടാക്‌സിബുക്കിംഗിനും ഡോക്ടറെ ബുക്ക് ചെയ്യാന്‍ വരെ ഇന്ന് ഇന്റര്‍നെറ്റ് വലിയ സഹായമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിന്റെ ബി.ഇ.ഒ ആണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇന്ന് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിന്റെ സി.ഇ.ഒ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇന്ന് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. അതുകൊïുതന്നെ സുരക്ഷാ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ടപ്പെടാം.  ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ പാസ്‌വേഡും യൂസര്‍നെയിമും മറ്റും ആര്‍ക്കും നല്‍കരുത്. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് പോലും ചിലപ്പോള്‍ വ്യാജവിളികള്‍ വന്നാലും വിവരങ്ങള്‍ കൈമാറരുത്.
ആഫ്രിക്കയിലെ വലിയൊരു കോടീശ്വരന്റെ മകളാണ്. എന്റെ സ്വത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍  വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അതിന് താങ്കളെന്നെ സഹായിക്കുമോ എന്ന തരത്തില്‍ ഇ.മെയിലില്‍ വരുന്ന വ്യാജ മെസേജുകളിലെ ചതിയില്‍ വീഴാതിരിക്കുക. ചിലപ്പോള്‍ നുണയുടെ അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ പാഴ്‌സല്‍ ഇ.മെയിലില്‍നിന്ന് പണം ചോദിച്ച് മെസേജുകള്‍ വന്നേക്കാം. അതിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം പ്രവര്‍ത്തിക്കുക. ചിലപ്പോള്‍ ആ ഇ.മെയില്‍ ഐഡിയില്‍ കയറി ഹാക്കര്‍മാരാകും പണം കവരാന്‍ ശ്രമിക്കുന്നത്. ഗൂഗിള്‍മാപ്പിനേയും മറ്റും ആശ്രയിച്ച് യാത്രചെയ്യുമ്പോള്‍ ഫോണില്‍ ആവശ്യത്തിന് ബാറ്ററിചാര്‍ജ്ജും ഡേറ്റാ ബാലന്‍സുമുïെന്ന് ഉറപ്പുവരുത്തുക. ഒപ്പം ഇന്റര്‍നെറ്റില്ലാത്ത സ്ഥലത്തുകൂടി പോകുമ്പോഴുള്ള റൂട്ട് മാപ്പും മനസ്സിലാക്കിയിരിക്കുക. ഗൂഗിള്‍മാപ്പിനെ മാത്രം ആശ്രയിക്കാതെ പോകേï റൂട്ടിനേക്കുറിച്ച് നേരത്തെ വ്യക്തമായ ധാരണയുïായിരിക്കണം. അല്ലെങ്കില്‍ എളുപ്പമുള്ള റൂട്ടായി ഗൂഗിള്‍ വഴി കാണിക്കുന്നത് മോശം വഴികളിലൂടെയായിരിക്കും.
ജീവിതത്തിലും വഴിതെറ്റാതിരിക്കാന്‍, ശരിയായ വഴികള്‍ തെരഞ്ഞെടുക്കാം.
(ധീരതയ്ക്കുള്ള ഇന്ത്യന്‍ പ്രസിഡïിന്റെ മെഡലും ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകനുള്ള ഭാരതസര്‍ക്കാരിന്റെ പരമോന്നത ബഹുമതിയും നേടിയിട്ടുള്ള രാജ്യാന്തര മോട്ടിവേഷനല്‍ സ്പീക്കറും സൈബര്‍ സൈക്കോളജിസ്റ്റും ഇരുപത്തഞ്ചോളം ജീവിതത്തിലെ വിജയഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകന്‍).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.