പേരാമ്പ്ര:ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് എരവട്ടൂരിൽ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളുമടക്കം നിരവതി പേരാണ് റാലിയിൽ പങ്കെടുത്തത്.കയ്യേലിസ്റ്റേപ്പിൽ നിന്നും ആരംഭിച്ച റാലി നരിക്കിലാ പുഴക്ക് സമീപം സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. പി. ബാലൻ അടിയോടി, വി.കെ.മൊയ്തി, കെ.സി. കുഞ്ഞബ്ദുള്ള, എ.പി.മൊയ്തി മാസ്റ്റർ, കെ.ആർ.ഇബ്രായി, കെ.പി.ഗോപി, പി.കെ.നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി കെ.കെ.,അബ്ദുറഹിമാൻ മല്ലിക കെ.കെ, മിനി എന്നിവർ പ്രസംഗിച്ചു.

Congrats
LikeLike