പേരാമ്പ്ര : പാലേരി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അവധിക്കാല ത്രിദിന ക്യാമ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. സുമതി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി. മുരളീകൃഷ്ണദാസ്, പേരാമ്പ്ര സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ. റൗഫ്, പിടിഎ പ്രസിഡന്റ് ഇ.ജെ. മുഹമ്മദ് നിയാസ്, എസ്പിസി പിടിഎ പ്രസിഡന്റ് എം. അരവിന്ദാക്ഷന് എന്നിവര്‍ പ്രസംഗിച്ചു. കെ.എം. അബ്ദുള്ള സ്വാഗതവും എപിസിഒ ഷിജു ബാബു നന്ദിയും പറഞ്ഞു.23 ന് ക്യാമ്പ് സമാപിക്കും.
