പേരാമ്പ്ര : പഴയ സംസ്ഥാനപാതയില്‍ പേരാമ്പ്ര ടൗണ്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ പ്രവൃത്തി പൂർത്തിയാവുന്നതുവരെ വാഹനഗതാഗതത്തിന് നിയന്ത്രിണം ഏര്‍പ്പെടുത്തി.
പേരാമ്പ്ര പട്ടണത്തില്‍ വടകര റോഡ് ജങ്ഷന്‍വരെയാണ് ഇപ്പോള്‍ നവീകരണ പ്രവൃത്തി നടത്തുന്നത്. കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര-പൈതോത്ത് റോഡില്‍ പ്രവേശിച്ച് ചെമ്പ്രറോഡ് വഴി പ്രധാന റോഡില്‍ പ്രവേശിച്ച് പോകണം.
കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള പോകേണ്ട വാഹനങ്ങള്‍ക്ക് നിലവിലെ പാതവഴി തന്നെ പോകാവുന്നതാണ്.
