
പേരാമ്പ്ര: നാട്ടുകാർക്ക് സൂര്യഗ്രഹണ കാഴ്ചയൊരുക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് .പേരാമ്പ്ര മേഖലയിലെ നിരവധി സ്ഥലങ്ങളിൽ ചേർമല, കണ്ണമ്പത്ത് പാറ ,കൂത്താളി കുഞ്ഞോത്ത് വയൽ, അമ്പായ പാറ. കായണ്ണ , വെള്ളിയൂർ എന്നിവിടങ്ങളിൽ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണത്തെ ആയിരങ്ങൾ നിരീക്ഷിച്ചു. സൗര കണ്ണട ഉപയോഗിച്ചും സൂര്യ ഗ്രഹണം സ്ക്രീനിൽ പ്രതിഫലിപ്പിച്ചുമാണ് ഈ ആകാശവിസ്മയം ജനങ്ങൾ ആസ്വദിച്ചത്.ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും കാണേണ്ട വിധത്തെ കുറിച്ചും പി.കെ.ബാലകൃഷ്ണൻ, ടി.രാജൻ, സി.എം വിജയൻ എന്നിവർ വിശദീകരിച്ചു.
ചേർമലയിൽ ഗ്രഹണം വീക്ഷിക്കാൻ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
ജനപ്രതിനിധികളായ കെ.പി.ഗംഗാധരൻ മാസ്റ്റർ, മിനി സി.പി.ഐ.എം ഏരിയാ സെക്രട്ടറി എൻ.പി.ബാബു, പരിഷത്ത് നിർവ്വാഹക സമിതി അംഗം പി.എം.ഗീത, ജില്ലാ സെക്രട്ടറി പി.കെ.സതീശ്, എം ജി.സുരേഷ് കുമാർ, ടി.സിദിൻ, കെ.എം.രാജൻ, ടി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
