
പേരാമ്പ്ര: വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നാലു വർഷം കൊണ്ട് നടപ്പാക്കിയ
വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ ട്രൂത്ത് പ്രസിദ്ധീകരിച്ച സപ്ലിമെന്റ് പ്രകാശനം പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് കെ.എം.റീന വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരൻ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.. സെക്രട്ടറി മനോജ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീധരൻ കല്ലാട്ടു താഴെ, ഗോപി മരുതോറേമ്മൽ, പ്രതീഷ് കുമാർ കല്ലോട്ട്, അസീസ്സ് പാറപ്പുറം ഇ.എം.ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഡിലെ കുടുംബശ്രീ ,സി.ഡി എസ്, എ.ഡി എസ് പ്രവർത്തകരിൽ നിന്നും സപ്ലിമെന്റ് കോപ്പി ലഭിക്കും.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നാലു വർഷക്കാലം പിന്നിടുമ്പോൾ സർവ മേഖലകളിലും വികസനത്തിന്റെ പടവുകൾ താണ്ടി മുന്നേറുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന. തരിശായി കിടന്ന അഴകത്ത് താഴെ, പൈങ്കുളശേഖരങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെൽകൃഷിയിറക്കി. തൊഴിലുറപ്പിലൂടെ പഞ്ചായത്തിൽ നൂറിലേറെ റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കി. പേരാമ്പ്ര കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടുക്കുകയാണ്. പേരാമ്പ്രയുടെ മുഖച്ഛായ തന്നെ മാറന്ന പദ്ധതിയാണിത് .കൂടാതെ ആധുനിക സജ്ജീകരണങ്ങളോടെ പുനർനിർമ്മിക്കുന്ന മത്സ്യ മാർക്കറ്റിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. പേരാമ്പ്ര ബസ് സ്റ്റാന്റിലും ടാക്സി സ്റ്റാൻഡിലും കംഫർട്ട് സ്റ്റേഷൻ യാഥാർഥ്യമാക്കി. മാലിന്യ സംസ്കരണത്തിന് പ്ലാന്റ് നിർമ്മിച്ചു.പേരാമ്പ്ര ജി.യു.പി സ്കൂൾ നവീകരണം നടത്തി. കർഷക പ്രവൃത്തിക്ക് ഹരിതസേന രൂപവൽകരിക്കുകയും ചെയ്തു.കഴിഞ്ഞ നാല് വർഷവും തികുതി പിരിവ് നൂറ് ശതമാനമാക്കൻ കഴിഞ്ഞതും പദ്ധതികൾ 90 ശതമാനത്തിലേറ നിർവഹിക്കാൻ കഴിഞ്ഞതും ഭരണ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടേയും നിശ്ചയദാർഢൃത്തിന്റെ തെളിവാണെന്നും പ്രസിഡന്റ് കൂട്ടി ചേർത്തു. ഇനി വരുന്ന ഒരു വർഷക്കാലം മറ്റു പ്രധാന വാഗ്ദാനങ്ങൾ കൂടി നടപ്പാക്കാൻ കഴിയുമെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.