പേരാമ്പ്ര: കിഴിഞ്ഞാണ്യം ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ നവീകരണകലശം, പുനഃപ്രതിഷ്ഠ എന്നീ ചടങ്ങുകളെകുറിച്ച് ആലോചിക്കുന്നതിന് ഭക്തജന സംഗമം നടന്നു.മലബാർ ദേവസ്വം ബോർഡ് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.ക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീലകം സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രംരക്ഷാധികാരി ഗോവിന്ദൻ ഗ്രാഡ് ഹൗസ്, ഒ.കെ.ബാലകൃഷ്ണൻ, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, ധർമ്മരാജൻ മാസ്റ്റർ, പി ജാനകി ടീച്ചർ, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി സി.ടി രാധകൃഷ്ണൻ മാസ്റ്റർസ്വാഗതവും ഹർഷകുമാർ നന്ദിയും പറഞ്ഞു.പുനരുദ്ധാരണ സമിതി ഭാരവാഹികളായി ചെയർമാൻ ഒ.കെ.ബാലകൃഷ്ണൻ, കൺവീനർ ധർമ്മരാജൻ മാസ്റ്റർ, ട്രഷറർ ശ്രീലകം സുരേഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.
