
പേരാമ്പ്ര: വാല്യക്കോട്
ഒ കെ റോഡിൽ വീട്ടു മുറ്റത്ത് വിരിച്ച വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കൂടാതെ സമീപത്തെ വീട്ടിലകപ്പെട്ട മൂർഖനെയും പിടികൂടി. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡിവിഷനു കീഴിലെ പാമ്പു പിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാടാണ് ഇവയെ രക്ഷിച്ചത്. കാലത്താണ് സംഭവം. വടക്കേക്കര അബ്ദുല്ലയുടെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വല മുറിച്ചുമാറ്റി പെരുമ്പാമ്പിനെ സഞ്ചിയിലാക്കിയ ശേഷമാണ് സമീപ ഭാഗത്തെ വീട്ടിലകപ്പെട്ട മൂർഖനേയും പിടികൂടിയത്. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസിൽ നിരീക്ഷിച്ച ശേഷം വനത്തിലേക്ക് തുറന്നു വിടും.