പേരാമ്പ്ര:ജൈവകൃഷിയി
ലൂടെ ജൈവ ജീവിതം എന്ന മുദ്രാവാക്യവുമായി കേരള ജൈവ കര്‍ഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം ചെറുവാളൂര്‍ നടന്നു. ഉദ്ഘാടന സമ്മേളനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന് നിർവഹിച്ചു. സംഘടനാ സമ്മേളനം, ജൈവ കൃഷി ക്ലാസ്, ജൈവ ഭക്ഷണം, വിത്ത് കൈമാറ്റം എന്നിവ നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ജൈവ കര്‍ഷക സമിതി ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന് ചേനോളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വടയക്കണ്ടി നാരായണന്, ശോഭന വൈശാഖ്, കെ.പി. ഉണ്ണി ഗോപാലന്, വി.എം. മനോജ്, വി. പവിത്രന്, ടി. ദാമോദരന്‍, മുഹമ്മദ് ഇഖ്ബാല്‍, ഡോ. പത്മനാഭന് ഊരാളുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി. അശോക് കുമാര്‍, ജൈവകൃഷി എന്ത്, എങ്ങനെ, എന്തിന് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ടി.കെ ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂര്‍ണമായും ജൈവരീതിയില്‍ ആയിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.