പേരാമ്പ്ര : രാജ്യത്തെ മൊത്തമായും ചില്ലറയായും വില്‍ക്കുന്നതിനും വിത്തെടുത്ത് കുത്തുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടെ കൂടെ വിവാദ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ലോക് താന്ത്രിക് യുവജനത അഖിലേന്ത്യ പ്രസിഡണ്ട് സലീം മടവൂര്‍ പ്രസ്താവിച്ചു. മതങ്ങളുടെ പേരുകള്‍ ചേര്‍ത്താലും ചേര്‍ത്തില്ലെങ്കിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപരമായ പീഡനം നേരിടുന്ന ജനസമൂഹം എന്ന് വിവക്ഷിച്ചിരുന്നെങ്കില് സമാനമായ ജനവിഭാഗങ്ങള്‍ക്ക് തന്നെ സംരക്ഷണം കിട്ടുമായിരുന്നു – എന്നിരിക്കെ മതങ്ങളുടെ പേര് ചേര്‍ത്ത് രാജ്യത്ത് മതസ്പര്‍ദ്ധ ഉണ്ടാക്കി വര്‍ഗീയ കലാപം ഇളക്കിവിട്ട്തെന്ന് അദ്ദേഹം ആരോപിച്ചു. എല്‍ജെഡി ചെറുവണ്ണൂര്‍ പഞ്ചായത്ത് മേഖല കുടുംബ സംഗമവും വി.കെ. മാധവന് മാസ്റ്റര്‍ അനുസ്മരണവും കൊറ്റോത്ത് ബാലകുറുപ്പ് നഗറില്‍ ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് കൊയിലോത്ത് ശ്രീധരന് അധ്യക്ഷത വഹിച്ചു. എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ വത്സന്, വി.കെ. മാധവന് അനുസ്മരണ പ്രഭാഷണം നടത്തി. പ്രമുഖ സോഷ്യലിസ്റ്റും വാദ്യകലാകാരനും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ കെ.വി. കുഞ്ഞിരാമനെ ചടങ്ങില്‍ ആദരിച്ചു. ഇ.കെ. പ്രദീപ് കുമാര്‍, കെ. സജീവന്, സി. സുജിത്, എം.പി. അജിത, ഭാസ്കരന് കൊഴുക്കല്ലൂര്‍, സി.ഡി പ്രകാശ്, ആര്.എം രവീന്ദ്രന്, കെ. രാജന്, കെ.കെ. ബാലകൃഷണന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എല്‍ജെഡി സംസ്ഥാന സെക്രട്ടറി ഇ.പി. ദാമോദരന്‍ ഉദ്ഘാടനം ചെയതു. കെ.കെ ബാലകൃഷ്ണന്, ശശി അയനം, കെ. മോഹനന്, എന്‍.കെ മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
