പേരാമ്പ്ര: ബാലസംഘം കേളുഏട്ടൻ സ്മാരക അക്ഷരോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എരവട്ടൂർ സ്വദേശി മേഘ ശങ്കറിനെ അനുമോദിച്ചു. ബാലസംഘം പേരാമ്പ്ര വെസ്റ്റ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ബാലൻ ഉപഹാരം നൽകി. സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.കെ.പ്രമോദ്, ബാലസംഘം ലോക്കൽ കൺവീനർ സുലഭ, ഏരിയാ കൺവീനർ കെ.രാമകൃഷ്ണൻ മാസ്റ്റർ, പ്രസന്ന, സുധീഷ്, ബാലസംഘം ഏരിയാ പ്രസിഡന്റ് അഭിരാം കെ.സി. എന്നിവർ പ്രസംഗിച്ചു.
