പേരാമ്പ്ര:പേരാമ്പ്ര വടകര റോഡിലെ എസ്.ബി.ഐ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ രണ്ട് ദിവസമായി കേടായിരിക്കുന്നത്. ഈമെഷിനിൽ
പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കൾ നിർദ്ദേശിക്കുന്നവരുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നില്ല. മെയിൻ ശാഖയുടെ തെട്ടുതാഴെ സ്ഥാപിച്ച കേടായ മെഷീൻ ബാങ്ക് അധികൃതർ നന്നാക്കാത്തതാണ് ആളുകൾക്ക് പണം നഷ്ടമാകാൻ
കാരണം. പലരും വളരെഅത്യാവശ്യത്തിനാണ് പണം മെഷീനിൽ ഇട്ടാൽ തിരിച്ചെടുക്കാൻ സാധിക്കുന്നില്ല. പിന്നീട് എസ്.ബി.ഐ.മാനേജർക്ക് അപേക്ഷ കൊടുത്ത് ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് എത്തുകയുള്ളു. ബേങ്ക്അധികാരികളുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഉപഭോക്താക്കൾ പറയുന്നു.കേടായ മെഷീനിൽ പണം നിക്ഷേപിക്കരുതെന്നുള്ള ഒരു അറിയിപ്പ് നോട്ടീസ് പോലും ബേങ്ക് അധികാരികൾ സ്ഥാപിച്ചില്ല.
