
കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ റവന്യൂ ജില്ല സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: സ്വാതന്ത്രസമര കാലത്തെ മൂല്യബോധത്തെ പുതുതലമുറയിലും സംരക്ഷിച്ച് നിർത്തേണ്ടത് അധ്യാപകരുടെ ബാധ്യതയാണെന്ന് എൽ.ജെ.ഡി. ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ പറഞ്ഞു. രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോവുമ്പോൾ അധ്യാപകർ മൗനം പാലിക്കുകയാണെങ്കിൽ സമൂഹം ഇരുട്ടിലേക്ക് നീങ്ങും. കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ റവന്യൂ ജില്ല സമ്മേളനം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി. കൃഷ്ണകുമാർ അധ്യക്ഷനായി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജനതദൾ (എസ്) ജില്ല പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.സി. സംസ്ഥാന പ്രസിഡൻറ് വിജയൻ അത്തിക്കോട്, കെ. സജീവൻ, ആർ.എൻ. രജ്ജിത്, ഭാസ്കരൻ കൊഴുക്കല്ലൂർ, ആർ.പി. വിനോദ് കുമാർ, കെ.കെ. ബാലകൃഷ്ണൻ, ജെ.എൻ. പ്രേംഭാസിൻ, കെ. മനോജ്, കെ.സി. സാലിഹ്, നിഷാദ് പൊന്നങ്കണ്ടി, പി. കിരൺജിത്,
ബി.ടി. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞിരാമൻ, കണ്ടോത്ത് നാരായണൻ, എ.കെ. സീന, കെ. അവിനാഷ്, എൻ. ഉദയൻ, പി. സുമാ നന്ദിനി, സി.ഡി. പ്രകാശ്, സുഭാഷ് സമത എന്നിവർ സംസാരിച്ചു.