
പേരാമ്പ്ര: പച്ചക്കറി കയറ്റി വന്ന ലോറി ചാലിക്കരയിൽ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെ സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും പേരാമ്പ്രയിലേക്ക് നിറയെ തക്കാളിയുമായി വരികയായിരുന്ന ലോറി ചാലിക്കരയിലെ സുബിക്ഷക്ക് സമീപം ടയർപ്പൊട്ടിയതിനെ തുടർന്നാണ് റോഡിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പരിസരവാസികളും വഴിയാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചു.ഇതെ തുടർന്ന് കോഴിക്കോട് റൂട്ടിൽ എറെ നേരും ഗതാഗതം തടസപ്പെട്ടു.