
പേരാമ്പ്ര:മുയിപ്പോത്ത് ബ്രാഞ്ച് പോസ്റ്റാഫീസിൽ പോസ്റ്റ്മാൻമാരെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേ ളനം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു-ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, പെൻഷൻകാരുടെ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാറിനോടാവശ്യപ്പെട്ടു. കെ.എസ്എസ് പി.യു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാഘവൻ മാസ്റ്റർ സമ്മേളനം ഉൽഘാടനം ചെയ്തു.യൂണിറ്റ് പ്രസി ഡണ്ട് ഇ.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. പി. സത്യനാഥൻ യൂണിയൻ ഭാരവാഹികളും പ്രവർത്തകരുമായി രുന്ന പരേതർക്ക് വേണ്ടിഅനുശോചന പ്രമേയം അവതരിപ്പിച്ചു’ ബ്ലോക്ക് സി ക്രട്ടറി എം.കെ.കുഞ്ഞനന്തൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സിക്രട്ടറി പി.സി. ബാലകൃഷ്ണൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ കെ -കുഞ്ഞികൃഷ്ണൻ ഗുരുക്കൾ വരവ് ചെലവ് കണ്ണക്കുകൾ അവ തരിപ്പിച്ചു. യൂണിയന്റെസാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയായ കൈത്താങ്ങ്സഹായധനത്തിന്റെ രണ്ടാം തവണ സഹായധനം ബ്ലോക്ക് ട്രഷറർ എ.പി.ബാലകൃഷ്ണൻ രണ്ടുപേർക്ക് ചടങ്ങിൽ വിതരണം ചെയ്തു.
സംസ്ഥാന കൗൺസിലർ ടി.എം.ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒ.രാജൻ മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി മെമ്പർ കെ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം സി .ച്ഛ്.കുമാരൻ റിട്ടേണിങ്ങ് ഓഫീസറായി അടുത്ത വർഷത്തേക്കു ള്ള21 അംഗ നിർവ്വഹക സമിതിയെ യെയും ഇ കുഞ്ഞബ്ദുള്ള ( പ്രസിഡണ്ട്), പി.എം.ബാലൻ ‘ (സി ക്രട്ടറി), കെ.ചാത്തുനമ്പ്യാർ (ജോ: സിക്രട്ടറി),കെ.ഹരിദാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു – തുടർന്നു അടുത്ത വർഷത്തേക്കുള്ള ബസ്ജറ്റ് ജോ: സിക്രട്ടറി ചാത്തു നമ്പ്യാർ അവതരിപ്പിച്ചു – സമ്മേളനത്തിന് ടി.പ്രകാശം സ്വാഗതവും രാധസോപാനം നന്ദിയും പറഞ്ഞു.