അത്തോളി കൊങ്ങന്നൂർ മുഹമ്മദ്‌ അബ്ദു റഹിമാൻ സ്മാരക വായന ശാലയിൽ നടന്ന “കൈ കോർക്കാം മക്കൾക്കായ് ” കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ബോധവല്കരണ ക്ലാസ് ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ്‌ അഫ്സൽ നയിച്ചു. താലൂക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. കെ ടി ബാബു ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്. ശ്രീ. അഷ്‌റഫലി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ശ്രീ. ശശി കുമാർ സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം ശ്രീ. എൻ. പ്രദീപൻ നന്ദിയും പറഞ്ഞു