
പേരാമ്പ്ര : രൂക്ഷമായ യാത്രാ ക്ലേശം നേരിടുന്ന കൈപ്രം, കല്ലൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചു. പേരാമ്പ്ര പട്ടണത്തെ കല്ലോട്, കൈപ്രം, കല്ലൂര്‍ക്കാവ് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചാണ് ജനകീയ സര്‍വ്വീസ് നടത്തുന്നത്.
കൈപ്രം കാക്കാന കണ്ടിതാഴ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ സലാം ജനകീയ സര്‍വ്വീസ് വിശദീകരണം നടത്തി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സുനീഷ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ. ഇബ്രാഹിം, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി. ബിജു കൃഷ്ണന്, കെ.പി. രവീന്ദ്രന്, പി.കെ. റാഫി, ബാലന് കൊയിലോത്ത്, കൈപ്രം ഗോപാലന്, കെ.കെ. മൊയ്തു ഹാജി, എന്‍.കെ. ശ്രീധരക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. ജനകീയ ജീപ്പ് സര്‍വ്വീസ് കണ്‍വീനര്‍ കെ.എം. സുധാരകരന് സ്വാഗതവും കുറുങ്ങോട്ട് ദാമോദരന്‍ നായര്‍ നന്ദിയും പറഞ്ഞു.