
പേരാമ്പ്ര: പൗരത്വ വിവേചനത്തിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് 16ന് ഞായറാഴ്ച പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനു സമീപമുള്ള മൈതാനിയിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ സമര സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കാലത്ത് 9.30 ന് ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല സംഗമം ഉദ്ഘാടനം ചെയ്യും.കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,പാറക്കൽ അബ്ദുള്ള എം.എൽ.എ, അഡ്വ.ടി.സിദ്ദീഖ്, ഷാഫി ചാലിയം, അഡ്വ.കെ.പ്രവീൺ കുമാർ, അഡ്വ.പി. കുൽസു, രമേശ് കാവിൽ, നജീബ് കാന്തപുരം, ഫൈസൽ എളേറ്റിൽ എന്നിവർ സംബന്ധിക്കും. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയ്യും. മത സംഘടനാ പ്രതിനിധികളും കലാസാംസ്കാരിക നായകരും പരിപാടിയിൽ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും. വനിതകളുൾപെടെ ആയിരത്തിൽപരം പേർ സമരത്തിൽ അണിചേരും. കാലത്ത് 9 മണി മുതൽ രാത്രി 9 വരെയായിരിക്കും സമരസംഗമം.മണ്ഡലം ലീഗ് പ്രസിഡണ്ട് എസ്.കെ അസ്സയിനാർ, ജന.സെക്രട്ടറി കല്ലൂർ മുഹമ്മദലി, വൈസ് പ്രസിഡണ്ടുമാരായ ടി.കെ ഇബ്രാഹീം, ഒ.മമ്മു, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പുതുക്കുടി അബ്ദു റഹിമാൻ പത്രസമ്മേളനത്തിൽ സന്നിഹിതരായി.
