പേരാമ്പ്ര : മധ്യവയസ്ക്കന് കുഴഞ്ഞ്വീണു മരിച്ചു. കടിയങ്ങാട് വടക്കേ നാഗത്ത് ബാലകൃഷ്ണന് (57) ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കള്‍: അതുല്യ, അഖില്‍. മരുമക്കള്‍: അരുണ്‍ (തിരുവള്ളൂര്‍). സഹോദരങ്ങള്‍: ജഗഥന്, രാധ.