
പേരാമ്പ്ര:കല്പത്തൂർ ജനകീയ വായനശാലയുടെയുംപുരോഗമന കല സാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ, പി.കെ അയ നിക്കാടിന്റെ “സത്യാന്വേഷണം ” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.ദേശാഭിമാനി മാസിക ചീഫ് എഡിറ്റർ പ്രോ: സി.പി.അബുബക്കർ മാസ്റ്റർ ,പ്രശസ്ത നടക പ്രവർത്തകൻ ബാലൻ വളേരിക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. പരിപാടി വാർഡ് മെമ്പർ ഇ പി റിനി ഉൽഘാടനം ചെയ്തു. പി രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിഷ് ചെമ്മരൻ പുസതകം പരിചയപ്പെടുത്തി.ടി.എം ബാലകൃഷ്ണൻ.സദൻ കല്പത്തൂർ, കെ എം ചന്ദ്രൻ സ്വൈരം, എം കെ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു പി.കെ അനിക്കാട് ചർച്ചകൾക്ക് മറുപടി നൽകി. കെ.എം മോഹനൻ സ്വാഗതവും കെ സി ശങ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
