
പേരാമ്പ്ര:കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക ജനവിരുദ്ധ കേന്ദ്ര ബജറ്റ് തള്ളിക്കളയുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് എഫ്.എസ്.ഇ ടി.ഒ.പേരാമ്പ്ര മേഖലാ കമ്മറ്റി പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു.കെ.എസ്.ടി.എ.മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സതീശൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു . വി.പി.ശിവദാസൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചുഎഫ്.എസ്.ഇ.ടി.ഒ. മേഖല സെക്രട്ടറി സി.പി.സതീശൻ സ്വാഗതം പറഞ്ഞു. പി.രാജീവൻ
.കെ.ജി.ഒ.എ സംസാരിച്ചു.
