
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളായിരുന്ന എ.എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ (75) നിര്യാതനായി. സി.പി.ഐ.എം പേരാമ്പ്ര പുന്നച്ചാൽ ബ്രാഞ്ച് സെക്രട്ടറി, പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന തല പ്രവർത്തകനായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപക സംഘടനയായിരുന്ന കെ.പി.ടി.യു കെട്ടിപ്പടുക്കുന്നതിൽ സജീവമായിരുന്നു. പേരാമ്പ്ര മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു. യുക്തിവാദി സംഘം പേരാമ്പ്ര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കിഴിഞ്ഞാണ്യം ചേതന ഗ്രന്ഥാലയം സ്ഥാപിക്കുന്നതിൽ സജീവമായിരുന്ന കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഗ്രന്ഥശാലാസംഘം പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിലും സജീവമായിരുന്നു.
കുറച്ചു കാലമായി ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലായിരുന്നു.
ഭാര്യ വിജയലക്ഷ്മി (റിട്ട. അധ്യാപിക)
മക്കൾ : ബീന (അധ്യാപിക, കുന്ദമംഗലം എച്ച്. എച്ച്. എസ്.), ബിന്ദു (അഡ്വ. പേരാമ്പ്ര), ബിജു
ജാമാതാക്കൾ : സന്തോഷ് കുമാർ (ഖത്തർ), മുരളി (അഡ്വ. പേരാമ്പ്ര), സിനി