
പേരാമ്പ്ര: എ.എം കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു . അനുശോചന യോഗത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന അദ്ധ്യത വഹിച്ചു.വി.രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ.ലോഹിതാക്ഷൻ, ടി.പി. കുഞ്ഞനന്തൻ, ശ്രീജൻ മാസ്റ്റർ, കെ.പി ഗംഗാധരൻ മാസ്റ്റർ ,ധർമ്മജൻ മാസ്റ്റർ, സത്യൻ മാസ്റ്റർ കെ പി ഗംഗാധരൻ നമ്പ്യാർ, വി.കെ നാരായണൻ മാസ്റ്റർ ,പി.കെ.സതീശൻ, അഡ്വ: കെ.കെ രാജൻ എന്നിവർ സംസാരിച്ചു. മേയലാട്ട് ബാലകൃഷ്ണൻ സ്വാഗതവും. എ.കെ.ദിവാകരൻ നന്ദിയും പറഞ്ഞു.