
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ പെട്ട പടത്തുകടവിൽ പുകപ്പുര കത്തി നശിച്ചു കർഷകനു ലക്ഷങ്ങളുടെ നഷ്ടം. പുല്ലാട്ട് സിബി ജോർജിന്റെ പുകപ്പുരയിൽ ഉണക്കാനിട്ട മൂന്നു ക്വിന്റലോളം റബർ ഷീറ്റും പുകപ്പുര യോട് ചേർന്ന സ്റ്റോർ റൂമിലേക്കു തീ പടർന്നു ഇവിടെ സൂക്ഷിച്ചിരുന്ന 5 ക്വിന്റൽ അടക്ക,300 തേങ്ങ, കുരുമുളക്, ചെമ്പ് അലുമിനിയം ഓട് പാത്രങ്ങൾ എന്നിവയെല്ലാം പൂർണ്ണമായി കത്തി നശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. പേരാമ്പ്രയിൽ നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്സും, പെരുവണ്ണാമൂഴി പോലീസും, നാട്ടുകാരും ചേർന്നാണു തീയണച്ചത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.