

ചക്കിട്ടപാറ: മലയോരം ജീവകാരുണ്യ മിഷൻ നടപ്പിലാക്കുന്ന അർഹരായ രോഗികൾക്കുള്ള മാസം തോറുമുള്ള മരുന്ന് വിതരണവും, മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും മുൻ എം.എൽ.എയും, ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രസിഡന്റുമായ എ. കെ പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് . കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കനവ് സുരേഷ്, കീർത്തി റാണി, കെ.രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുജാത മനയ്ക്കൽ, ജിതേഷ് മുതുകാട്, പി.പി.രഘുനാഥ്, ഉമ്മർ തേക്കത്ത്, ആവള ഹമീദ്, രാജൻ വർക്കി, മുരളി മാണിക്കോത്ത്, ഇ.എം ശ്രീജിത്ത്, കെ.ജി അരുൺ, റഷീദ് മുതുകാട്, ബെന്നി ബെൽവ തുടങ്ങിയവർ സംസാരിച്ചു.
