
പേരാമ്പ്ര: പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പഠന പഠനേതര പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒരു വർഷക്കാലം ഉണ്ടായിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായ് മാറിയിരിക്കുകയാണ് പേരാമ്പ്രഹയർ സെക്കണ്ടറി സ്കൂൾ പഠനോത്സവം , യു.പി തലത്തിലെ കുട്ടികളുടെ സർഗവാസനകളുടെ സംഗമവും , പഠന പ്രവർത്തനങ്ങളിൽ അറിവ് പകർന്ന് കിട്ടിയതിന്റെ നേരാവിഷ്കാരവും, എൻ.സി.സി, സ്കൗട്ട്, ജെ.ആർ.സി തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള വിഭാഗങ്ങളുടെ ആശയങ്ങളുടെ പ്രദർശനവും സ്കൂളിൽ നടന്നു. രക്ഷിതാക്കളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം ഉണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ മാത്യു , പി.ടി.എ പ്രസിഡണ്ട് വി.ശ്രീനി, ജയരാജൻ കൽപ്പകശ്ശേരി, ഒ.ചന്ദ്രിക, സ്മിത.പി,പ്രജുൽ, സി.യം സജു, ആർ.പ്രകാശൻ, വി.ബി രാജേഷ് , എന്നിവർ സംസാരിച്ചു
