
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് വള്ളത്തോൾ ലൈബ്രറി നേതൃത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.സി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. വള്ളത്തോൾ ഗ്രന്ഥാലയം ഭരണ സമിതി അംഗം സീതാലക്ഷ്മി ഭരണഘടനയുടെ ആമുഖം വായിച്ചു.സി.എം വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി അബു, ഇ.എം നാരായണൻ, എ.കെ ദാസൻ, റയീസ് കുഴുമ്പിൽ, ഡെലീഷ് .ബി എന്നിവർ സംസാരിച്ചു. വള്ളത്തോൾ ഗ്രന്ഥാലയം വനിതാ മെമ്പർഷിപ്പ് എം സുരേഷ് രമ പുതുക്കുടിക്ക് നല്കി ഉദ്ഘാടനം ചെയ്തു.ചടങ്ങിന് പി.ശ്രീജിത്ത് സ്വാഗതവും സഫീറ വി.കെ നന്ദിയും രേഖപ്പെടുത്തി.

