
പേരാമ്പ്ര: കൂത്താളി എ.യു.പി സ്കൂൾ 96-ാം വാർഷികവും, വിരമിക്കുന്ന അധ്യാപകൻ എം.കെ.രാജനുള്ള യാത്രയപ്പും മാർച്ച് 7 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തൊഴിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അസ്സൻകുട്ടി അദ്ധ്യക്ഷത വഹിക്കും. നേഴ്സറി കലോത്സവം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കോഡിനേറ്റർ വി.പി.നിത ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് ഡോക്ടറേറ്റ് ലഭിച്ച പൂർവ വിദ്യാർഥി പി.പി.രമ്യ, വിവിധ മേഖലകളിൽ അംഗീകാരം ലഭിച്ച അധ്യാപകരായ എസ്.ശ്രീരാജ്, കെ.അർജുൻ, സി.ടി.ധന്യ എന്നിവരെ ആദരിക്കും. നാടക ശില്പശാല, നിയമ പഠന ക്ലാസ്, വാനനിരീക്ഷണ ക്യാമ്പ് ,രക്ഷാകർതൃ ശില്പശാല, പെയിൻ ആൻഡ് പാലിയേറ്റീവ് ധനസഹായ വിതരണം എന്നിവയും നടക്കും. ലൈബ്രറി വികസനത്തിനുള്ള സംഭാവന മന്ത്രി ഏറ്റുവാങ്ങും.തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടിയും, അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാട്ടുണർവ് പരിപാടിയുമുണ്ടാകുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനാധ്യാപിക കെ. സ്നേഹപ്രഭ, വി.കെ.ബാബു, ടി.ആനന്ദലാലു, പി.ആദർശ് എന്നിവർ പറഞ്ഞു.
