
പേരാമ്പ്ര:പേരാമ്പ്ര പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയും വിമുക്തിയും ചേർന്ന് എരവട്ടൂർ പാറപ്പുറം ചെന്താരലൈബ്രറി പരിസരത്ത് ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.കെ ലിസി ഉദ്ഘാടനം ചെയ്തു.ദിലീഷ് കണ്ടോത്ത് മുഖ്യ പ്രഭാഷണം നടത്തി.കെ.കെ.രാജൻ സ്വാഗതവും കെ.കെ സജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് ലഹരിക്കെതിരായ നാടകവും അരങ്ങേറി.
