
ന്യൂഡൽഹി: കേന്ദ്ര മന്ത്രി വി.മുരളീധരനെ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിയെ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. മന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിൽ തുടരുക, രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി മുരളീധരൻ തീരുമാനിക്കുകയായിരുന്നു.
ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടി.രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മന്ത്രി മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ട്.