
തൃശ്ശൂർ: വ്യാജ ചികിത്സ നടത്തിയെന്ന ആരോഗ്യ വകുപ്പിന്റെ പരാതിയെ തുടർന്ന് വൈദ്യന് മോഹനന് നായരെ പോലീസ് അറസ്റ്റ് ചെയ്തു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും വ്യാജ ചികിത്സയാണ് നടത്തുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പട്ടിക്കാട് പരബ്രഹ്മ ആയുർവേദ റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം, ചതി, യോഗ്യതയില്ലാതെ ചികിത്സ എന്നിവയാണ് കുറ്റങ്ങൾ. തൃശ്ശൂർ പീച്ചി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ അവകാശവാദത്തെത്തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്ഡ് നടന്നിരുന്നു.