
പേരാമ്പ്ര: കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പേരാമ്പ്ര മേഖലയിലെ വ്യാപാരികൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ തന്റെ പത്തോളം വരുന്ന കടമുറികളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് ഒരു മാസത്തെ വാടക ഒഴിവാക്കി നൽകി കെട്ടിട ഉടമ മാതൃകയാവുന്നു. പേരാമ്പ്ര കക്കാട് കരിമ്പിൽ പൊയിൽ കെ.പി റസാക്കാണ് നന്മ നിറഞ്ഞ ഈ തീരുമാനത്തിലൂടെ ശ്രദ്ധേയനാവുന്നത്. പേരാമ്പ്ര മർച്ചന്റ്സ് അസോസിയേഷൻ ഒട്ടുമിക്ക കെട്ടിട ഉടമകളെയും ബന്ധപ്പെട്ട് വാടക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. റസാഖിനെ ബന്ധപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ സമ്മതം അറിയിക്കുകയായിരുന്നു. ഏകദേശം 2 ലക്ഷത്തോളം രൂപ വാടക ഇനത്തിൽ ഇദ്ദേഹം ഒഴിവാക്കി കൊടുത്തു. സാമൂഹിക പ്രവർത്തകനായ റസാഖ് കക്കാട് ശാഖാ മുസ്ലിം ലീഗ് സെക്രട്ടറിയാണ്. കൂടാതെ കക്കാട് മഹല്ല് കമ്മിറ്റി ട്രഷറർ, എൻ.ഐ.എം എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ എക്സിക്ക്ടീവ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അംഗമായിരുന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി യൂസഫിന്റെ സഹോദരനുമാണ് റസാഖ് സാമൂഹിക പ്രവർത്തകനായ റസാഖ് കക്കാട് ശാഖാ മുസ്ലിം ലീഗ് സെക്രട്ടറിയാണ്. കൂടാതെ കക്കാട് മഹല്ല് കമ്മിറ്റി ട്രഷറർ, എൻ.ഐ.എം എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ എക്സിക്ക്ടീവ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അംഗമായിരുന്നു.