സർക്കാർ നിർദേശം ലംഘിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കോഴിക്കോട്: കോവിഡ് 19 ബാധയുമായി ബന്ധപ്പട്ടു സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിന് സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.കോഴിക്കോട് സിറ്റിയിൽ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണത്തിലായിരുന്ന അഹമ്മദ് ബാബ, ഷംനാദ്, ഷാനു എന്നിവർക്കെതിരെ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു. കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വാഹന വിൽപനശാല തുറന്നു വച്ചതിനും കേസെടുത്തിട്ടുണ്ട്.

ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തിൽ നോട്ടീസ് ലംഘിച്ച് ഉത്സവം നടത്തിയതിനു ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .

കൊല്ലം റൂറൽ അഞ്ചൽ, പോലീസ് സ്റ്റേഷൻ പരിധിയിൽ തടിക്കാട് മുസ്ലിം ജമാത്ത് പള്ളി അങ്കണത്തിൽ മുന്നൂറോളം പേർ കൂട്ടം കൂടി നമസ്‌കാരം നടത്തിയതിനു ജമാത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. വയനാട് കൽപ്പറ്റ മടക്കിമൂലയിൽ നൂറോളം പേർ പങ്കെടുത്ത ചടങ്ങ് സങ്കടിപ്പിച്ചതിനു ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരെയും കേസെടുത്തു.

മട്ടന്നൂരിലും കണ്ണൂർ മാലൂർ, ഇരിട്ടി, പരിയാരം, കൊല്ലം റൂറൽ പുനലൂർ ആലഞ്ചേരി എന്നീ സ്ഥലങ്ങളിലും സമാന സംഭവത്തിന് കേസെടുത്തിട്ടുണ്ട്. വയനാട് വൈത്തിരി ടൗണിലും ചുണ്ടയിലും ജുമാ മസ്ജിദിൽ കൂട്ടം കൂടി മതപരമായ ചടങ്ങ് നടത്തിയതിന് കേസെടുത്തിട്ടുണ്ട്.

കാസർഗോഡ് നീലേശ്വരം ജുമാ മസ്ജിദിലും സമാന സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. തൃശൂർ സിറ്റിയിലെ ഒല്ലൂർ സെന്റ് ആന്റണീസ് ഫോറൈൻ പള്ളിയിൽ മുന്നറിയിപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ആരാധന നടത്തിയതിനു പള്ളി ഭാരവാഹികൾക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം റൂറൽ പാലോട് നിരീക്ഷണത്തിലുള്ളയാൾ പുറത്തിറങ്ങിയതിനെത്തുടർന്ന് കേസെടുത്തു. പതിനൊന്നാം തീയതി ഷാർജയിൽ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് ഹുസൈൻ എന്നയാൾക്കെതിരെയാണ് കേസ്. ഇയ്യാളെ വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ നിർത്താൻ നടപടി സ്വീകരിച്ചു.

കോട്ടയം കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇറ്റലിയിൽനിന്നും മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ മുരുകൻ എന്നയാൾക്കെതിരെ കേസെടുത്തു. കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അബ്ദുൽ ഖാദർ എന്നയാൾ പുറത്തിറങ്ങിയതിനും കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തു മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുന്നൂറോളം പേർ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനു ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.