
പേരാമ്പ്ര: കൊറോണ ഭീതിയുടെ സമയത്ത് മനുഷ്യനൊപ്പം മൃഗങ്ങളെയും കരുതണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു ജനങ്ങളോടുള്ള അഭ്യർത്ഥന മാനിച്ച് പേരാമ്പ്രയിൽ സി.പി.ഐ.എം വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 300 ഓളം വീടുകളിൽ “കരുതലുണ്ട് കൈവിടില്ല”
പക്ഷികള്‍ക്ക് വീട്ടുപരിസരത്ത് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളിലും,വീട്ടുമുറ്റത്തെമരത്തിലും. ടെറസിലും, സണ്‍ഷേഡ്, ബാല്‍ക്കണി എന്നീ സ്ഥലങ്ങളിലാണ് പക്ഷികൾക്ക് സൗകര്യപ്രദമായി സംവിധാനം ഒരുക്കിയത്.സി.പി.എം.പേരാമ്പ്രഏരിയ കമ്മിറ്റി അംഗം പി.ബാലൻ മാസ്റ്റർ, വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.കെ.പ്രമോദ്, സിനിമനാടകനടൻ മുഹമ്മദ് പേരാമ്പ്ര കൂടാതെ പഞ്ചായത്ത് അംഗങ്ങൾ, കുട്ടികൾ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എന്നിവരുടെ വീടുകളിലും ഇത്തരം സംവിധാനമൊരുക്കി മാതൃകയായി.

നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വെക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ ശരീരത്തില്‍ നിന്ന് അകറ്റി രോഗവിമുക്തമാവുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും.
ഇത്തരത്തിലുള്ള അഭ്യർത്ഥനന മാനിച്ച് പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന നീക്കം പക്ഷികൾക്കും മൃഗങ്ങൾക്കും സമൂഹത്തിന് അതിജീവനത്തിന് ഏറെ സഹായകരമായിരിക്കും. കുട്ടികളും യുവാക്കളും ഇക്കാര്യത്തില്‍ മുന്നോട്ടുവന്ന മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് സി.പി.ഐ.എം.വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.കെ.പ്രമോദ് അഭ്യർത്ഥിച്ചു.