
[ശാരീരിക അകലം സാമൂഹിക ഒരുമ – Break the Chain ഒന്നിക്കാം പ്രതിരോധിക്കാം കോവിഡ് 19 എന്ന മഹാമാരിയെ ]
പ്രിയമുള്ളവരെ,
നാമെല്ലാം മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിയ ഒരു മഹാമാരിക്കെതിരായി പ്രതിരോധ സമരത്തിലാണ്. ലോക് ഡൗണിന്റെ ഭാഗമായി വീട്ടിൽ ഇരിക്കുമ്പോഴും ഈ മഹാമാരിയുമായി മുഖാമുഖം ഏറ്റുമുട്ടുന്നവരുണ്ട്. ഡോക്ടർമാർ ,പാരാമെഡിക്കൽ ജീവനക്കാർ ,നമ്മുടെ രാഷ്ട്രീയ നേതൃത്വം, പോലീസ്, മാധ്യമ പ്രവർത്തകർ, ഇവരെല്ലാം സ്വന്തം ജീവൻ അവഗണിച്ചു കൊണ്ട് പുറത്ത് നിൽക്കുന്നതു കൊണ്ടാണ് നാം വീടിനുള്ളിൽ സുരക്ഷിതരാകുന്നത് എന്ന് നാം നന്ദിയോടെ ഓർക്കണം അവർക്കും കുടുംബങ്ങളുണ്ട് ഈ മഹാമാരിക്കെതിരായ യുദ്ധത്തിൽ അവർ അതെല്ലാം മറക്കുന്നു. നമുക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി, അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ അനുസരിക്കുക എന്നതാണ്. നമ്മുടെ അനുസരണം അവരുടെ ജോലി ഭാരം പകുതി കുറയ്ക്കും അതിനാൽ അവരെ അനുസരിക്കുക കൂടാതെ ആ അനുസരണത്തെ നമുക്ക് സർഗാത്മകമാക്കാം ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം അതിനുള്ള അവസരം നിങ്ങൾക്കൊരുക്കുന്നു ‘
ഓൺലൈൻ കവിതാ രചനാ മത്സരം
ഒരു പ്രത്യേക വിഷയം തന്ന് നിങ്ങളുടെ സർഗാത്മക സ്വാതന്ത്ര്യത്തെ ഞങ്ങൾ ഇല്ലാതാക്കുന്നില്ല .വിഷയം എന്തുമാകാം 18 നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരം ഒരു A4 ൽ കവിയാതെ കവിതയെഴുതി അയക്കുക. ഒരു വിദഗ്ദ ജൂറി നിങ്ങളുടെ കവിത പരിശോധിച്ച് വിധി നിർണ്ണയിക്കും 1 ഉം 2 ഉം 3ഉം സ്ഥാനം ലഭിക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽക്കുന്നതാണ് 29/3 മുതൽ കവിത അയക്കാം’ വിലാസം
Email. indiantruthnews@gmail.com