
പേരാമ്പ്ര:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ മാസ്ക് വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരൻ മാസ്റ്റർ എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും മാസ്ക് ഏറ്റുവാങ്ങി. അമൽജിത്ത്, അനുരാഗ് ,അബിൻ എന്നിവർ പങ്കെടുത്തു.