
പേരാമ്പ്ര: കോവിഡ്- 19 മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ മഴുവന്‍ അധ്യാപകരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ ഒരു മാസത്തെ വരുമാനമടക്കം 38.65 ലക്ഷം രൂപ സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം തൊഴില്‍- എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അയച്ചുകൊടുത്തു. ജീവനക്കാരുടെ ശമ്പളം 37,87,751 രൂപയും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ വക 77,325 രൂപയുമാണുണ്ടാവുക. മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്, പ്രിന്‍സിപ്പല്‍ ആര്.ബി കവിത, പ്രധാനാധ്യാപകന് കെ.എം അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി വി.ടി രതി എന്നിവര്‍ ഇടപെട്ട് നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.