
കൊയിലാണ്ടി, നടുവത്തൂർ ,മേപ്പയൂർ, അഞ്ചാംപീടിക, കൂത്താളി, കടിയങ്ങാട് എന്നിവിടങ്ങളിലെ പൊതു വിപണികളിൽ പരിശോധന നടത്തി.
പേരാമ്പ്ര:കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം കൊയിലാണ്ടി, നടുവത്തൂർ ,മേപ്പയൂർ, അഞ്ചാംപീടിക, കൂത്താളി, കടിയങ്ങാട് എന്നിവിടങ്ങളിലെ പൊതു വിപണികളിൽ പരിശോധന നടത്തി. വില വിവരപട്ടിക പ്രദർശിപ്പിക്കാത്തതിന് 3 കടകൾക്കെതിരെ നടപടികൾ സ്വീകരിച്ചു.മേപ്പയൂർ ടൗണിൽ തക്കാളിക്ക് കൂടുതൽ വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വില 20/- രൂപയാക്കി കുറവ് ചെയ്യിച്ചു.പരിശോധന തുടരുമെന്നും എല്ലാ പച്ചക്കറി – പലവ്യഞ്ജന കടകളിലും വിലവിവരപട്ടിക പ്രദർശിപ്പിക്കേണ്ടതാണെന്നും അമിത വില ഈടാക്കിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ .വി .പി രാജീവൻ, റേഷനിംഗ് ഇൻസ്പക്ടർമാരായ എൻ.കെ സുരേന്ദ്രൻ,
ടി. പി.രമേശൻ, ജ്യോതി ബസു എന്നിവർ പരിശോധനക്ക് നേതൃത്വം നല്കി.