
പേരാമ്പ്ര: കൊറോണ ഭീതി പടർന്ന് പിടിക്കുന്ന ഇക്കാലത്ത് എങ്ങനെയെങ്കിലും ലീവെടുത്ത് വീട്ടിലിരിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലുള്ള ലീവ് റദ്ദ് ചെയ്ത് ജോലിയിൽ തിരികെ പ്രവേശിക്കാൻ അപേക്ഷ നൽകി ജോലിയിൽ പ്രവേശിച്ചിരിക്കയാണ് കൊയിലാണ്ടി താലൂക്ക് ഇരിങ്ങൽ വില്ലേജ് ഓഫീസിലെ സെപഷ്യൽ വില്ലേജ് ഓഫീസർ പ്രജീഷ് കുരുവമ്പത്ത്.
വരുന്ന ഏപ്രിൽ 11ന് നടക്കേണ്ടിയിരുന്ന ഗൃഹപ്രവേശനത്തിന്റെ തയ്യാറെടുപ്പിന് വേണ്ടി 9-3-2020 മുതൽ 8-4-2020 വരെ കമ്യൂട്ടഡ് ലീവിൽ ആയിരുന്നപ്പോഴാണ് കൊറോണ വ്യാപകമായതും, കോഴിക്കോട് ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ച് വില്ലേജുകളിൽ കൊറോണ പ്രതിരോധ പ്രവർത്തന ‘ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചതും.ഇതോടെ വീട് പണിയും, ഗൃഹപ്രവേശന ചടങ്ങുകളും മാറ്റിവെക്കുകയും ,നിലവിലെ പ്രത്യേക സാഹചര്യത്തിൽ നിലവിലുള്ള ലീവ് റദ് ചെയ്ത് മാർച്ച് 23 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും, 23 മുതൽ ജോലിയിൽ പ്രവേശിക്കുകയാണുണ്ടായത്. ഗ്രഹപ്രവേശന ചടങ്ങുകൾ കൊറോണ ഭീതി ഒഴിഞ്ഞതിനു ശേഷം നടത്താമെന്ന തീരുമാനത്തിലാണിപ്പോൾ. കഴിഞ്ഞ മാർച്ച് 23 മുതൽ വില്ലേജ് തല സ്ക്വാഡ് പ്രവർത്തനത്തിൽ പ്രജീഷ് സജീവമാണ്. ജില്ലയിൽ 118 വില്ലേജ് തല . സ്ക്വാഡുകളാണുള്ളത് ,നിരോധനാജ്ഞ ലംഘനം തടയൽ, അതിഥി തൊഴിലാളികളുടെ ഭക്ഷണ, ക്ഷേമകാര്യങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കൽ, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ് എന്നിവരോട് ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക, സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തിരക്കുകളും പ്രശ്നങ്ങളും പരിഹരിക്കുക എന്നിവയൊക്കെയാണ്, സ്ക്വാഡ് പ്രവർത്തനത്തിന്റ ഭാഗമായി നടക്കുന്നത്,
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും സ്വയം പ്രതിരോധത്തിനാവശ്യമായ അത്രയും, മാസ്കുകളും സാനിറ്റൈസ്റ്റുകളും ലഭ്യമാകുന്നില്ല എന്ന പരാതിവില്ലേജ് ജീവനക്കാർക്കുണ്ട്, അതോടൊപ്പം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയിലും റവനൂ ജീവനക്കാരെ ഉൾപ്പെടുത്തേണ്ടതുണ്ട്.