
പേരാമ്പ്ര: കൊവിഡ് 19 ഭീതിയുടെ സമയത്ത് മനുഷ്യനൊപ്പം മൃഗങ്ങളെയും പക്ഷികളെയും കരുതണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ച് പേരാമ്പ്ര വെസ്റ്റ് മേഖലയിലെ ബാലസംഘം കൂട്ടുകാരുടെ വീടുകളിൽ ഈ വേനലിൽ നമുക്കും ഒരുക്കാം പക്ഷികൾക്കായി “ഒരു തെളിനീർ പാത്രം”പരിപാടി നടപ്പാക്കി. വീട്ടുപരിസരത്ത് കുടിക്കാനും
കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളിലും,വീട്ടുമുറ്റത്തെമരത്തിലും, ചുറ്റുമതിൽ, പോർച്ച് ,പച്ചക്കറി പന്തൽ എന്നീ സ്ഥലങ്ങളിലാണ് സൗകര്യപ്രദമായി വെള്ളവും ഭക്ഷണവും പക്ഷികൾക്ക് നൽകാനുള്ള സംവിധാനം ബാലസംഘം പ്രവർത്തകർ ഒരുക്കിയത്. പേരാമ്പ്ര വെസ്റ്റ് മേഖല സെക്രട്ടറി അർജ്ജുൻ, പ്രസിഡന്റ് അനാമി, കെ.രാമകൃഷ്ണൻ മാസ്റ്റർ, സുലഭ കല്ലോട് എന്നിവർ നേതൃത്വം നൽകി.
