
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് കെ.എസ്.കെ.ടി.യു പ്രവർത്തകർ പച്ചക്കറി സാധനങ്ങൾ സൗജന്യമായി നൽകി.കെ.എസ് കെ.ടി.യു പാലേരി മേഖല കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി കെ.എം.സുരേഷ്, പ്രസിഡന്റ് കുളങ്ങര അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യമായ പച്ചക്കറി എത്തിച്ച് നൽകിയത്. വടക്കുമ്പാട് പ്രവർത്തിക്കുന്ന കിച്ചന് നേതൃത്വം നൽകുന്നത് എം.നളിനി, പി.കെ.രമ, ടി.പി ലളിത എന്നിവരാണ്.