
പേരാമ്പ്ര : കോവിഡ് 19- ലോക്ക്ഡൗണ്‍ ലംഘനം തടയുന്നതിന് ഇന്നുമുതല്‍ പേരാമ്പ്രയിലും ഡ്രോണ്‍ ക്യാമറ. ഇന്ന് മൂന്ന് മണിക്ക് പേരാമ്പ്ര പട്ടണത്തില്‍ ഡ്രോണ്‍ ക്യാമറകള്‍ പറന്ന് തുടങ്ങും. പൊലീസിന്റെ കണ്ണെത്താത്ത സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നത് പക്ഷിക്കണ്ണുകള്‍ ഉപ്പിയെടുക്കും.400 മീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണിന് 4 കീലോമീറ്റർ ചുറ്റളവിലെ കാഴ്ചകൾ ഒപ്പിയെടുക്കാനാകും. 40 മിനിറ്റുവരെ തുടർച്ചയായി പറക്കാനും കഴിയും. നിയന്ത്രണങ്ങൾ ലംഘിക്കുമ്പോൾ ഓർക്കുക, തലയക്കു മുകളിൽ കണ്ണുമായി പേരാമ്പ്രയുടെ ആകാശത്ത് ഇനി പൊലീസുണ്ട്.

വീട്ടില്‍ ഒതുങ്ങിക്കഴിയാതെ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും കൂട്ടും കൂടുന്നവരെയും നിരീക്ഷിക്കാന്‍ ഡ്രോണ്‍ ക്യാമറകള്‍ സഹായിക്കും. ഇതോടെ നിരീക്ഷണം മുഖ്യമായും നടക്കുന്നത് പട്ടണങ്ങളിലും പൊതു നിരത്തുകളിലുമാണ്.

ഉള്‍നാടുകളില്‍ ലോക്ഡൗണിന് യാതൊരു പ്രാധാന്യവും നല്‍കാതെ ആളുകള്‍ ഒത്തുകൂടുകയും പ്രഭാവതസവാരി നടത്തുകയും, നാട്ടിന് പുറങ്ങളിലെ കടകളില്‍ ആവശ്യമില്ലാതെ വന്നിരിക്കുകയും പണംവെച്ചുള്ള ശീട്ടുകളി ഉള്‍പ്പെടെ വിവിധ വിനോദങ്ങളിലും തൊഴിലുകളിലും ഏര്‍പ്പെടുകയും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വ്യാജവാറ്റ് നടത്തുകയും എല്ലാം ചെയ്യുന്നു.
ഇവയൊക്കെ പിടികൂടാന്‍ ഡ്രോണ്‍ ക്യാമറകള്‍ പൊലീസിന് സഹായകമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം 350 ല്‍ പരം ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണിന്റെ സഹായത്താല്‍ നിരവധി കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.