
പേരാമ്പ്ര:കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി പേരാമ്പ്രയിൽ പൊലീസ് അധികാരികളുടെയും നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി.ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെയും പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ അറുപതോളം വാഹനങ്ങള്‍ പിടികൂടി കേസ് രേഖപ്പെടുത്തി.പേരാമ്പ്ര പട്ടണത്തിലേക്ക് വാഹനങ്ങളുടെ വരവ് വർദ്ധിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇത് ഒരു കാരണവശാലും അനുവധിക്കില്ല. കൃത്യമായ കാരണങ്ങള്‍ കാണിച്ചില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുത്ത് നിയമം കർശനമാക്കുമെന്ന് പേരാമ്പ്ര സബ്ബ് ഇൻസ്പക്ടർ പി.കെ.റഊഫ്പറഞ്ഞു.