
പേരാമ്പ്ര:കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ താനിയാംക്കുന്ന് പ്രദേശത്ത് നിന്നും വാഷും ചാരായവും പിടികൂടി. 10 ലിറ്റർ വാഷും അരലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ചുമപ്പുങ്കമറ്റത്തിൽ സോണറ്റ് (25) എന്ന യുവാവിനെ സ്വന്തം വീട്ടുപറമ്പിൽ ചാരായം വാറ്റുന്നതിനിടെയാണ് കൂരാച്ചുണ്ട് പോലിസ് പിടികൂടിയത്.ഇന്ന് വൈകിട്ട് 3 മണിയോടെ സബ്ബ്ഇന്സ്പെക്ടര്മാരായ സി.കെ.സുരേന്ദ്രൻ, ഇ.എം.ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടിയത്. സിവിൽ പോലിസുദ്യോഗസ്ഥരായ സന്തോഷ്. കെ.കെ, സുധീഷ് കുമാർ കെ, ഷിജിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഇയാൾക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരക്കിയ പ്രതിയെ കണ്ണൂർ ജില്ലാ ജയിലേക്ക് റിമാണ്ട് ചെയ്തു.
