
ദുബായ്: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിൽ മരിച്ചു.തലശ്ശേരി മഞ്ഞോടി പ്രദീപ് സാഗർ (41) ആണ് ഇന്ന് രാവിലെ മരിച്ചത്.പനിബാധിച്ചതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഭാര്യ: ജ്യോതി.മകൻ: കരൺ.അച്ചൻ: അനന്തൻ, അമ്മ: ശിവകുമാരി (ഷീബ). സഹോദരി പേരാമ്പ്ര എരവട്ടൂർ തട്ടാറമ്പത്ത് ആനന്ദിന്റെ ഭാര്യ പ്രസീന. എരവട്ടൂരിൽ സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനാകാതെയാണ് പ്രദീപ് സാഗർ യാത്രയായത്.
രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ .
രണ്ടാഴ്ച മുമ്പ് രോഗ ലക്ഷണങ്ങള്‍ പ്രകടമായെങ്കിലും തുടക്കത്തില്‍ പ്രദീപ് സാഗറിന് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നാണ് ദുബായില്‍ തന്നെയുള്ള ബന്ധു അറയിച്ചു.
സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന പ്രദീപിന് രോഗ ലക്ഷണങ്ങള്‍ പ്രകടമായ സമയത്ത്ആശുപത്രിയില് പോകാന്‍ സാധിച്ചില്ല. ചില ഗുളികകള്‍ കഴിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കൊവിഡ് സംശയത്താല്‍ ടെസ്റ്റിന് വിധേയമായെങ്കിലും നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.പിന്നീട് രണ്ടാമത് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എട്ട് വര്‍ഷമായി ദുബായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രദീപിന് സാഗർ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ തന്നെയാണ് പ്രദീപിനെ ശുശ്രൂഷിച്ചിരുന്നത്. ഇവരും ഇപ്പോള്‍ ആശങ്കയിലാണ്