
പേരാമ്പ്ര:നിരോധിത പുകയില ഉത്പന്നങ്ങളുമായി ശങ്കര വയലിലെ പൂക്കുളത്ത് ലിജി ജോൺ(45) എന്നയാളെ കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം വീടിന് സമീപത്ത് വിൽപ്പനക്കായി സൂക്ഷിച്ചു വെച്ച 1500 പേക്ക് ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. മുൻപ് രണ്ടു തവണ ഇയാളിൽ നിന്നും നിരോധിത ഉത്പന്നങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐ.പി പ്രജീഷ് എൻ, എസ്.ഐ.സി.കെ.സുരേന്ദ്രൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ് കെ.കെ, ഷിജിന എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയെ പ്രതിയെ ആൾ ജാമ്യത്തിൽ വിട്ടു.