
പേരാമ്പ്ര: ലോക പുസ്തക ദിനത്തിൽ എരവട്ടൂർ ചെറുകാട് സ്മാരക ഗ്രന്ഥാലയം നേതൃത്വത്തിൽ നടക്കുന്ന “പുസ്തകയാത്ര” പരിപാടിക്ക് തുടക്കമായി. വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രന്ഥാലയം പ്രസിഡന്റ് പി.വി ശശിധരൻ മാസ്റ്റർ, ദർശന എൻ.എസിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു. ലൈബ്രറേറിയ സനില, യുവജനവേദി അംഗം പി.കെ.ഷൈജു, ഒ.മനോജ് മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.15 വീടുകൾ സന്ദർശിച്ച് പുസ്തകം വിതരണം ചെയ്തു.
