
പേരാമ്പ്ര: അടച്ചുപൂട്ടൽ കാലത്തെ ദുരിതാശ്വാസമായി മുഖ്യമന്ത്രി കുടുംബശ്രീ അംഗങ്ങൾക്ക് പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായ സഹായഹസ്തം (സി.എം.എച്ച്.എൽ.എസ്) വായ്പ പദ്ധതിയുടെ വിതരണ ഉൽഘാടനം പേരാമ്പ്ര റീജിനൽ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബേങ്ക് പ്രസിഡന്റ് പി.ബാലൻ അടിയോടി വായ്പ വിതരണ ഉദ്ഘാടനം നിർവഹിച്ചു. നൊച്ചാട് പഞ്ചായത്തിലെ കാരുണ്യ,പേരാമ്പ്ര പഞ്ചായത്തിലെ നവീന എന്നീ കുടുംബശ്രീ യൂണിറ്റുകൾക്കാണ് ബാങ്ക് ആദ്യഘട്ടം വായ്പ നൽകിയത്.ചടങ്ങിൽ വൈസ്.പ്രസിഡന്റ്.ഇ.പി.രാജീവൻ, ഡയറക്ടർ. കെ.ശ്രീധരൻ, സെക്രട്ടറി.സുധീഷ് കുമാർ, സി.പി.പ്രകാശൻ, നൊച്ചാട് സി.ഡി.എസ് ചെയർപേഴ്സൺ.എം.സിന്ധു, പേരാമ്പ്ര സി.ഡി.എസ് ചെയർപേഴ്സൺ ദീപ.തുടങ്ങിയവർ പങ്കെടുത്തു ബേങ്കിൽ നിന്ന് 196- കുടുംബശ്രീ യൂണിറ്റിന് 16430000 രൂപയാണ് ഈ സ്കിം പ്രകാരം വായ്പ നൽകുന്നത്.
കച്ചവടക്കാർക്ക് ആശ്വാസമേകി പേരാമ്പ്ര റീജ്യനൽ ബേങ്ക് കോവിഡ് -19 ന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ബേങ്കിന്റെ അധീനതയിലുള്ള മുറികളുടെ 3 മാസത്തെ(മാർച്ച് ,ഏപ്രിൽ, മെയ്) വാടക പൂർണമായും ഒഴിവാക്കുന്നതിന് ബേങ്ക് ഭരണസമിതി തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.