
പേരാമ്പ്ര:എരവട്ടൂർ പാറപുറത്ത് നിന്നും വ്യാജമദ്യം നിർമ്മിക്കാൻ വേണ്ടി തയ്യാറാക്കിവെച്ച 40 ലിറ്റർ വാഷ് എക്സൈസ് അധികൃതർ പിടിച്ചെടുത്തു. പൈങ്കുളം പാഠശേഖരത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുനിയിലാണ് ഇവ കണ്ടെത്തിയത്.പാറപുറത്ത് ചേർമല കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായി എക്സെസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച റഹസ്യവിവരത്തെ തുടർന്നാണ് റെയിഡ് നടത്തിയത്. വ്യാജവാറ്റ് നിർമ്മിക്കാൻ വേണ്ടിയുള്ള പാത്രങ്ങൾ കഴിഞ്ഞ ദിവസം എക്സൈസ് അധികാരികൾ ഈ പ്രദേശത്ത് നിന്നും കണ്ടത്തിയിരുന്നു.വാഷ് പരസ്യമായി അധികാരികൾ നശിപ്പിച്ചു. പാറപുറം കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ മറ്റു പ്രദേശങ്ങളിൽ നിന്നും എത്തുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നതായി പരാതിയുർന്നിട്ടുണ്ട്.ഇതുമൂലം പരിസരവാസികൾക്ക് വളരെ പ്രയാസമുണ്ടാക്കുന്നു. പോലീസ് അധികാരികൾ ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും, ഈ പ്രദേശത്ത് കമ്മ്യൂണിറ്റി പോലീസ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.