
പേരാമ്പ്ര: 34വർഷത്തെ സേവനത്തിന് ശേഷം കല്ലോട് അംഗൻവാടിയിൽ നിന്നും വിരമിച്ച വി.പി.തങ്കമണിയെ സി.പി.എം കല്ലോട് നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു.സെക്രട്ടറി എ.സി. സജിത പൊന്നാട അണിയിച്ചു.ചടങ്ങിൽ കെ.സി.സന്തോഷ്, ബീന.എസ്.കെ. ഷൈജു എന്നിവർ പങ്കെടുത്തു. എൻ.ജി.ഒ. യൂനിയൻ അംഗവും കർഷക സംഘം നേതാവും, സി.പി.എം കല്ലോട് നോർത്ത് ബ്രാഞ്ച് അംഗവുമായിരുന്ന പരേതനായ വെള്ളിയോട്ട് കണ്ടി വാസു നായരുടെ ഭാര്യയാണ് തങ്കമണി.32 വർഷം പാറട്ടുപാറയിലെ അംഗൻവാടി ഹെൽപ്പറായി ജോലി ചെയ്തു.1992 സംസ്ഥാന സർക്കാറിന്റെ മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള അവാർഡും ലഭിച്ചിരുന്നു.